ഇരിങ്ങൽ: ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേരള സർക്കാറും കൺസ്യൂമർഫെഡും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓണം സഹകരണ വിപണി 2026’-ന്റെ ഭാഗമായി ഇരിങ്ങൽ സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു.
ഇരിങ്ങൽ ടൗണിൽ സജ്ജമാക്കിയ ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.കെ. മമ്മുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പയ്യോളി നഗരസഭ 7-ാം ഡിവിഷൻ കൗൺസിലർ രാജേഷ് കൊമ്മണത്ത് നിർവഹിച്ചു. ആദ്യ വിൽപ്പന മണയങ്ങോത്ത് കാണാരന് നൽകിക്കൊണ്ടാണ് ചന്ത ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ കെ.കെ. ഗണേശൻ സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ രേവതി തുളസീദാസ്, ഷൈജ കെ.കെ, ബാങ്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, ബാങ്ക് ഡയറക്ടർമാരായ കെ.കെ. ബാബു, മോഹൻദാസ്, അഭിരാജ് ടി.ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വി.കെ. നാസർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
