ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. ഏഷ്യാ കപ്പിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യമായാണ് ഏഷ്യാകപ്പിൽ എട്ടുടീമുകൾ കളിക്കുന്നത്.
എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇയും ബി ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവരുമാണ് അടങ്ങിയിരിക്കുന്നത്. 28ന് ദുബായിലാണ് ഫൈനൽ മത്സരം നടക്കുക. ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യകളി. ഇന്ത്യ-പാക് മത്സരം 14-ന് ദുബായിലാണ്ആറ് മാസത്തിനുശേഷം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഏഷ്യാ കപ്പിന് ടീമുകൾ ഒരുങ്ങുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ലോകകപ്പ് നടക്കാൻ പോകുന്നത്..