തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന്റെ വിജയം പ്രഖ്യാപിച്ചു കൊണ്ട് പള്ളിക്കരയിൽ എൽ ഡി എഫ് പഞ്ചായത്ത് റാലി സംഘടിപ്പിച്ചു.
സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമൻ അധ്യക്ഷനായി.


ചടങ്ങിൽ തിക്കോടി പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന് നൽകി പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. ഇ.കെ അജിത് മാസ്റ്റർ, എം.പി ശിവാനന്ദൻ, എം.പി ഷിബു, ശ്രീഷു മാസ്റ്റർ എന്നിവർ സംസാരിച്ചു. ദീപ ഡി ഓൾഗ , പി. ജനാർദ്ദനൻ, ടി. ഷീബ, രാമചന്ദ്രൻ കുയ്യണ്ടി , രവീന്ദ്രൻ എടവനക്കണ്ടി, അനിൽ കരുവാണ്ടി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
