കൊയിലാണ്ടി: 240 ലിറ്റർ ചാരായ വാഷ് കണ്ടെത്തി. കൊയിലാണ്ടി റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ആണ് കീഴരിയൂർ കല്ലങ്കിയില്‍ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ വാഷ് കണ്ടെത്തിയത്.
ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയതാണെന്ന് സംശയിക്കുന്നു. വാഷിന് ഉടമസ്ഥനില്ല. കേസിനെ തുടർന്നു സി.ആർ. 134/24 എന്ന നമ്പറിൽ കൊയിലാണ്ടി റെയിഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ എ ഇ ഐ (ജി) പി.സി. ബാബു, സി ഇ ഓ എ.കെ രതീഷ് , ഡബ്യൂ സി ഇ ഓ ശ്രീജില എം.എ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കാളികളായിരുന്നു. എക്സൈസ് വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.