പയ്യോളി: പയ്യോളി എം എസ് എഫ് മുനിസിപ്പൽ സമ്മേളനം ഏപ്രിൽ 23,24,25 തീയ്യതികളിൽ പയ്യോളിയിൽ നടക്കും. 23 നു പതാക ദിനവും 24 നു കോട്ടക്കലിൽ പ്രതിനിധി സമ്മേളനവും നടക്കും. ഏപ്രിൽ 25 വൈകീട്ട് ആണ് പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്ക്വയറിൽ പൊതുസമ്മേളനം നടക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മയിൽ, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മുസ്ലീം യൂത്ത് ലീഗ് നേതാക്കളായ അഡ്വ ഷിബു മീരാൻ, അഡ്വ ഫാത്തിമ തഹലിയ, മിസ്ഹബ് കീഴരിയൂർ, നജ്മ തബ്ഷീറ, സ്വാഹിബ് മുഖദാർ തുടങ്ങി ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി റാലിയും സംഘടിപ്പിക്കുന്നു.