ഉപ്പിൽ ചെറിയ മാറ്റം വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും ; ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം

news image
Jan 30, 2025, 8:00 am GMT+0000 payyolionline.in

കറികൾക്ക് രുചി കൂടണമെങ്കിൽ അതിലെ ചേരുവകളെല്ലാം പാകത്തിന് ആയിരിക്കണം. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഉപ്പ് . ഉപ്പ് ഇല്ലെങ്കിൽ ആ ഭക്ഷണത്തിന്റെ രുചി നമുക്ക് ശരിക്കും ആസ്വദിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഉപ്പ് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മൾ ഉപയോഗിക്കുന്ന ഉപ്പിൽ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നതിനാൽ, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമിൽ താഴെയായി കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് കൂടുതലായി അടങ്ങിയിട്ടുള്ള ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ പൊട്ടാസിയം കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

പൊട്ടാസിയം അടങ്ങിയ ഉപ്പ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

രക്തസമ്മർദ്ദം കുറയ്ക്കുന്നു
രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 35.5 ശതമാനവും ഇന്ത്യയിൽ ഹൈപ്പർടെൻഷൻ ഉള്ളവരാണെന്നാണ് കണക്കുകൾ.അമിതമായി സോഡിയം കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരുന്നതിനായുള്ള (ഹൈപ്പർടെൻഷൻ) പ്രധാന കാരണങ്ങളിലൊന്നാണ്. സാധാരണ ടേബിൾ സോൾട്ടിൽ ഉയർന്ന അളവിൽ സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തത്തിൻ്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.അതിനാൽ പൊട്ടാസിയം ഉപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടാതാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കൂട്ടുന്നു. അതിനാൽ സോഡിയം കുറഞ്ഞ ഉപ്പിലേക്ക് മാറുന്നതിലൂടെ, ഹൃദയാഘാതം തടയാനാകും.പൊട്ടാസിയം അടങ്ങിയ ഉപ്പ് പൊട്ടാസ്യം ഇലക്ട്രോലൈറ്റിൻ്റെ അളവ് സന്തുലിതമാക്കി , ഹൃദയപേശികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും , ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
വൃക്കരോഗങ്ങൾ തടയുന്നു
ഉയർന്ന അളവിൽ സോഡിയം ശരീരത്തിലേക്ക് എത്തുന്നത് വൃക്കകളുടെ ഫിൽട്ടർ പ്രവർത്തനത്തെ ബാധിക്കുകയും പിന്നീടിത് വൃക്ക തകരാറിലാക്കാനോ ,രോഗങ്ങൾ വരുന്നതിനോ കാരണമായേക്കാം.അതിനാൽ സോഡിയം കുറഞ്ഞ ഉപ്പ് കഴിക്കുന്നത് വൃക്കകളുടെ ജോലി ഭാരവും ( Chronic kidney disease) രോഗസാധ്യതയും കുറയ്ക്കുന്നു.
സ്ട്രോക്കിന്റെ സാധ്യത
സോഡിയം അടങ്ങിയ ഉപ്പ് കഴിക്കുന്നത് അഥെറോസ്‌ക്ലെറോസിസ് വരാനുള്ള സാധ്യത ഉണ്ടാക്കുകയും (കൊഴുപ്പും, കൊളസ്ട്രോളും അടിഞ്ഞുകൂടുന്നതിനാൽ ധമനികൾക്ക് കാഠിന്യം കൂടുന്ന അവസ്ഥ)ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യും.പൊട്ടാസിയം അടങ്ങിയ ഉപ്പ് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്‌ട്രോക്കിന്റെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കും.

എല്ലുകളുടെ ആരോഗ്യം
സോഡിയം കൂടുതലുള്ള ഭക്ഷണം എല്ലുകളിലെ കാൽസ്യം നഷ്ടപ്പെടുത്തി , ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു , പ്രായമായവരിലാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. അതിനാൽ ഇവ തടയാൻ സോഡിയം ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
മെച്ചപ്പെട്ട ദഹനം
സാധാ ഉപ്പ് ഉപയോഗം ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ്, അൾസർ തുടങ്ങിയ ദഹനപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കും. ഉയർന്ന സോഡിയം കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. കുറഞ്ഞ സോഡിയം ഉപ്പ് ഉപയോഗിക്കുന്നത് ദഹനത്തിന് ആവശ്യമായ ധാതുക്കൾ നിലനിർത്തിക്കൊണ്ട് സോഡിയം എക്സ്പോഷർ കുറയ്ക്കുന്നതിനും , ദഹനപ്രക്രിയയ്ക്കും സഹായകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe