ഇരിങ്ങൽ: ഇരിങ്ങൽ സുബ്രഹ്‌മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ മതേതരത്വത്തിനും വിശ്വാസങ്ങൾക്കും മാത്രമേ സാധ്യമാവൂ എന്നും ഇത്തരം പരിപാടികൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താനാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘത്തിന്റെ പരിപാടികൾക്കാണ് തുടക്കമായത്. യു.എൽ.സി.സി.എസ് ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് പി.എൻ.അനിൽകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ സി.പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

ഇരിങ്ങൽ സുബ്രഹ്‌മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു.യു.എൽ.സി.സി.എസ്ചെയർമാൻ രമേശൻ പാലേരി, സംഘം പ്രസിഡണ്ട്പി.എൻ.അനിൽകുമാർ എന്നിവർ സമീപം
സംഘം സെക്രട്ടറി പത്മാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രതിഭകളായ പ്രദേശത്തെ 50 ഓളംപേരെ പൊന്നാടയും മൊമൻ്റോയും നൽകിആദരിച്ചു. വിലാസിനി നാരങ്ങോളി, സബീഷ് കുന്നങ്ങോത്,എൻ.ടി അബ്ദുറഹിമാൻ,സതീശൻ മോയച്ചേരി,രാജൻ കൊളാവിപാലം,വി.ഗോപാലൻ മാസ്റ്റർ,പി. പി.രാജൻ ,എസ.വി,റഹ്മത്തുള്ള,യു.ടി.കരീം,പി.ഇ.ചന്ദ്രൻ,സി.കണ്ണൻ,കെ.കെ.കണ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.കെവി.സതീശൻ നന്ദി പറഞ്ഞു.തുടർന്ന് പ്രിയദർശിനി മുദ്ര നൃത്ത വിദ്യാലയത്തിലെ കലാകാരൻമാരുടെ നൃത്ത സന്ധ്യയും,കോഴിക്കോട് മേലോമനിക് മ്യൂസിക് ബാൻഡിന്റെ നാടൻപാട്ടും അരങ്ങേറി.