ആഗസ്‌ത് മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഹാജരുമായി ബന്ധിപ്പിക്കും

news image
Jul 18, 2023, 5:58 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ആഗസ്‌തുമുതൽ ഹാജരുമായി (പഞ്ചിങ്) ബന്ധിപ്പിക്കുമെന്ന്‌ വ്യക്തമാക്കി പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ഉ​ത്ത​ര​വിറക്കി. സർക്കാർ, അർ‌ധ സർക്കാർ, സ്വയംഭരണം, ​ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വരും മുഴുവൻ സമയം പുറത്ത്‌ ജോലി ചെയ്യുന്നവരും ഓ​ഫീ​സ് സ​മ​യ​ത്തി​നു​ പു​റ​മെ പ്ര​വ​ർ​ത്തി​ക്കു​ന്നവരെയും ഇതിൽനിന്ന്‌ ഒ​ഴി​വാ​ക്കി. ഇവരുടെ വിവരം മേ​ല​ധി​കാ​രി സ്പാ​ർ​ക്കി​ൽ ചേ​ർ​ക്കണം.

 

ഷി​ഫ്റ്റ് ഡ്യൂ​ട്ടി​യി​ലേ​ക്ക്​ മാ​റേ​ണ്ടവർ അ​തിന്റെ ഉ​ത്ത​ര​വ് അ​പ്‌​ലോ‍ഡ് ചെ​യ്ത് ഒഡി സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് ഓ​ഫീ​സു​ക​ളി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​വ​രും ​ഡെപ്യൂ​ട്ടേ​ഷ​നിലുള്ളവരും അവിടെ പ​ഞ്ചി​ങ് ഇല്ലെ​ങ്കി​ൽ ഹാ​ജ​ർ ബു​ക്കി​ൽ ഒ​പ്പി​ട്ടാ​ൽ മ​തി. പ​ഞ്ച് ചെ​യ്യാ​ൻ മ​റ​ന്നാൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ ത​വ​ണമാത്രം ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​ന് അ​പേ​ക്ഷി​ക്ക​ണം. സാ​ങ്കേ​തി​ക ത​ക​രാ​ർമൂലം പ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഹാ​ജ​ർ ക്ര​മീ​ക​രി​ക്കാ​ൻ ഡിഡിഒയ്‌​ക്ക് അപേക്ഷ നൽകണം.വി​ര​ല​ട​യാ​ളം ആ​ധാ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രുടെ ഹാ​ജ​രും ക​ൺ​ട്രോ​ളി​ങ്​ ഓ​ഫീസ​ർ​മാ​ർ നേ​രി​ട്ട്  ക്ര​മീ​ക​രി​ക്ക​ണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe