അഴിയൂർ പഞ്ചായത്തിൽ ദേശീയപാത അതോറിറ്റി നിലപാടിനെതിരെ ഇന്ന് ഹർത്താൽ

news image
Jan 14, 2025, 6:34 am GMT+0000 payyolionline.in

അഴിയൂർ: ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്തം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റി നിലപാടിനെതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ .

 

കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യയുമായി പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി  കുഞ്ഞിപ്പള്ളി ടൗണിൽ പ്രതിഷേധ സർവ്വക്ഷി റാലിയും ബഹുജന കുട്ടായ്മയും നടത്തി.

 

യോഗത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , അധ്യഷത വഹിച്ചു. ടി.ജി നാസർ പി ബാബുരാജ് , എം പി ബാബു, യു എ റഹീം, കൈപ്പാട്ടിൽ ശ്രീധരൻ , വിപി പ്രകാശൻ , പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ , ഇ എം ഷാജി , ഹാരീസ് മുക്കാളി, . കെ പി പ്രമോദ്, എന്നിവർ സംസാരിച്ചു. ഇന്ന് നുറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe