പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടില്‍ ഇന്നലെ രാത്രിയും പില്ലർ നിർമ്മിച്ചു: കേസെടുക്കണമെന്ന് പിടിഎ

news image
Nov 3, 2022, 8:57 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ട് കയ്യേറി കൊണ്ട് അനധികൃത പില്ലർ നിർമ്മാണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി പി.ടി.എ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ  26 ന് ഹൈസ്കൂൾ ഗ്രൗണ്ട് കയ്യേറി പില്ലർ നിർമ്മാണം ആരംഭിച്ചപ്പോൾ പി ടി എ നേതൃത്വത്തിൽ അനധികൃത നിർമ്മാണം തടയുകയും നിയമപരമായി പയ്യോളി പോലീസ് സ്റ്റേഷൻ ഓഫീസർക്ക് പരാതി കൊടുത്തതുമാണ്. പക്ഷെ കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായില്ല.

നവംബർ 2 ന് രാത്രി വീണ്ടും ഗ്രൗണ്ട് കയ്യേറി രണ്ടാമത്തെ പില്ലറും സ്ഥാപിച്ചിരിക്കുകയാണ്. പോലീസിന്റെ നിഷ്ക്രിയത്ത സമീപനമാണ് വീണ്ടും ഗ്രൗണ്ട് കയ്യേറി പില്ലർ സ്ഥാപിക്കാൻ കാരണമായത്. ഗ്രൗണ്ട് കയ്യേറി പില്ലർ സ്ഥാപിച്ച സ്കൂൾ ഗ്രൗണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്ര നില സത്യൻ, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ, പ്രിൻസിപ്പൽ കെ.പ്രദീപൻ , എച്ച്.എം. കെ.എൻ ബിനോയ് കുമാർ , പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. മനോജൻ , കെ.പി. ഗിരീഷ് കുമാർ , അജ്മൽ മാടായി എന്നിവർ സന്ദർശിച്ചു.

ഹൈസ്കൂൾ ഗ്രൗണ്ട് കയ്യേറി പില്ലർ സ്ഥാപിച്ച നടപടിയിൽ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. കുറ്റവാളികൾക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം രക്ഷിതാക്കളെയും ബഹുജനങ്ങളെയും വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ ആലോചിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ പ്രദീപൻ സ്വാഗതം പറഞ്ഞു. കെ എൻ ബിനോയ് കുമാർ , കെ. സജിത് , കെ.പി. ഗിരീഷ് കുമാർ , പി.വി. മനോജ്, അജ്മൽ മാടായി, ബിജില കാരോളി , തൻസീറ , വിൻസി , അനിത യു കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe