തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിച്ച 28മത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ ഡിപ്പാർട്മെന്റ് തല മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സിനെതിരെ ഇന്ത്യൻ ആർമി 3–1 എന്ന സെറ്റ് സ്കോറിനാണ് വിജയം നേടിയത്.
വാശിയേറിയ മത്സരത്തിൽ തുടക്കത്തിൽ രണ്ട് സെറ്റുകൾ ജേതാവായ ഇന്ത്യൻ ആർമി നേരത്തെ തന്നെ വിജയത്തിന്റെ വളവിൽ എത്തുകയായിരുന്നു. എന്നാൽ, മൂന്നാമത്തെ സെറ്റിൽ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ എയർഫോഴ്‌സ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. അതേസമയം, നാല്‌ാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ ഇന്ത്യൻ ആർമി അത് സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.ഇതിന് മുമ്പ് നടന്ന ജില്ലാ തല ഫൈനൽ മത്സരത്തിൽ ടാസ്ക് തുറയൂർ ടീം വടകര സയൻസ് സെന്ററിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി.
മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചതിങ്ങനെയാണ്-
ജില്ലാതല മത്സരം:
ബെസ്റ്റ് സെറ്റർ: അമൽ
ബെസ്റ്റ് അറ്റാക്കർ: അജിത് തുമ്പി
ബെസ്റ്റ് പ്ലെയർ: റിജാസ്
അഖിലേന്ത്യ മത്സരം:
ബെസ്റ്റ് ലിബറോ: രമേഷ്
ബെസ്റ്റ് സെറ്റർ: ലാൽ സുജൻ
ബെസ്റ്റ് അറ്റാക്കർ: അശോക് ബിഷ്നോയ്
ബെസ്റ്റ് പ്ലെയർ: അമൽ തോമസ്
അഖിലേന്ത്യ മത്സരത്തിലെ എവർറോളിംഗ് ട്രോഫി അഫ്നാസ് മേക്കിലാട്ടും തെനങ്കാലിൽ ഇസ്മായിലും റണ്ണേയ്സ് അപ്പ് ട്രോഫി കുന്നുമ്മൽ റസാക്ക് മണിയോത്ത് മൂസ എന്നിവർ ചേർന്ന് കൈമാറി. ജില്ലാ തല മത്സരത്തിലെ വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫി ഹംസ കോയിലോത്ത് എ.എം റഫീഖ് എന്നിവരും റണ്ണേയ്സ് അപ്പ് ട്രോഫി വി.പി അസ്സൈനാർ എം.ടി റംഷിദ് എന്നിവരും ചേർന്ന് കൈമാറി.