സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ കിഡ്നി രോഗനിർണ്ണയ മെഗാ ക്യാമ്പ്: സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തി

news image
Nov 2, 2024, 4:25 am GMT+0000 payyolionline.in

പേരാമ്പ്ര : സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 8 ന് കൂത്താളി എ യു പി സ്കൂളിൽ നടത്താനിരിക്കുന്ന കിഡ്നി രോഗനിർണ്ണയ മെഗാ ക്യാമ്പിന് മുന്നോടിയായി സന്നദ്ധ പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി എം അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു.
ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യൻ അധ്യക്ഷ്യം വഹിച്ചു. അബ്ദുൾ റഷീദ് കിഡ്നി രോഗനിർണ്ണായ
ത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.ശ്രീവിലാസ് വിനോയ് ടി,വി മുരളി, കെ ടി കുഞ്ഞമ്മദ്, സി പ്രേമൻ, എ കെ ചന്ദ്രൻ,കെ സി മുഹമ്മദ്‌ ലാൽ,പ്രസി ആർപ്പം കുന്നത്ത്,
ഒ സി ലീന, രാജൻ കുന്നത്ത്, എൻ പി ബാലൻ നായർ,പി കെ നൗജിത്ത്, വി വി ജിനീഷ്, കെ പി സുരേഷ് കുമാർ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe