വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നിർബന്ധമില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ

news image
Sep 21, 2023, 11:55 am GMT+0000 payyolionline.in

ന്യൂഡൽഹി> പുതിയ വോട്ടർമാർക്ക്‌ വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കുന്നതിന്‌ ആധാർ നമ്പർ നിർബന്ധമല്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാനുള്ള 6, 6 ബി ഫോമുകളിൽ ഈ കാര്യം വിശദീകരിച്ച്‌ കൊണ്ടുള്ള മാറ്റങ്ങൾ വരുത്തുമെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ഉറപ്പുനൽകി.

 

പുതിയ വോട്ടർമാർക്കുള്ള ഫോറം 6, വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നൽകാനുള്ള ഫോറം 6ബി തുടങ്ങിയവ ചോദ്യം ചെയ്‌തുള്ള ഹർജകളിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിലപാട്‌ അറിയിച്ചത്‌. വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ഇതുവരെ 66,23,00,000 ആധാർ നമ്പറുകൾ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാൽ, രജിസ്‌ട്രേഷൻ ഓഫ്‌ ഇലക്‌‌റ്റേഴ്‌‌സ്‌ (അമെൻഡ്മെന്റ്‌) റൂൾസ്‌ 2022 പ്രകാരം വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നൽകണമെന്ന്‌ നിർബന്ധമില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അഭിഭാഷകൻ സുകുമാർപട്‌ജോഷി നിലപാട്‌ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe