2021ൽ ബസവേശ്വര നഗറിലെ ജിം ഇൻസ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. മാണ്ഡ്യ സ്വദേശിയായ ഇയാൾ കെങ്കേരിയിലാണ് താമസം. അടുപ്പം വളര്‍ന്നപ്പോള്‍ അക്ഷയും വിദ്യാശ്രീയും ഡേറ്റിംഗ് ആരംഭിച്ചു. പലതവണ വിനോദയാത്ര പോയി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. വിവാഹം കഴിക്കുമെന്ന ഉറപ്പിനെ തുടർന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നൽകി. എന്നാൽ, പിന്നീട് അക്ഷയ് വിദ്യയിൽ നിന്ന് അകന്നു. വിദ്യ മരിച്ചാലും താൻ കാര്യമാക്കില്ലെന്ന് അക്ഷയ് പറഞ്ഞു. ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുന്നത് അവസാനിപ്പിച്ചു.
വിദ്യാശ്രീ പണം തിരികെ ചോദിച്ചതിനെ തുടർന്ന് അഭിപ്രായവ്യത്യാസം രൂക്ഷമായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അക്ഷയ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അക്ഷയുമായുള്ള ബന്ധത്തെക്കുറിച്ച് വിദ്യാശ്രീയുടെ വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും എന്തുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്തതെന്ന് അവർക്കറിയില്ലായിരുന്നു. വിദ്യാശ്രീയുടെ ഡയറിയിലെ വിവരങ്ങളാണ് അക്ഷയിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഡയറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും വിദ്യാശ്രീ എഴുതി. തനിക്ക് 1.76 ലക്ഷം രൂപ നൽകാനുണ്ടെന്നും പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും വിദ്യാശ്രീ ഡയറിയിൽ കുറിച്ചു.