‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി കണ്ണൂരിലെ വ്യാപാരികൾ

news image
Nov 29, 2026, 10:49 am GMT+0000 payyolionline.in

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനയിൽ എതിർപ്പുമായി കണ്ണൂരിലെ വ്യാപാരികൾ. കേസുകളുടെ എണ്ണം കൂട്ടാനുള്ള പരിശോധനയെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം. ഗുരുതര രോഗങ്ങൾക്ക് വ്യാജ ഫേസ്ക്രീമുകൾ കാരണമാകുന്നെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് പരിശോധനകൾ വ്യാപകമാക്കിയത്.

ആരോഗ്യ വകുപ്പും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നടത്തുന്ന പരിശോധനകൾക്കെതിരെയാണ് വ്യാപാരികൾ രംഗത്ത് വന്നത്. സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള പരിശോധനയാണ് നടക്കുന്നത്. കടകളിൽ മാത്രം ഒതുക്കാതെ ഉൽപ്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പരിശോധനയിൽ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും 65000 രൂപ വിലമതിക്കുന്ന ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ലേബൽ ഇല്ലാതെ വില്പനക്ക് എത്തിച്ചവയാണ് ഇത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe