ഇസ്രയേൽ വ്യോമാക്രമണം: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

news image
Oct 14, 2023, 5:43 am GMT+0000 payyolionline.in

ടെൽ അവീവ്> ലെബനൻ അതിർത്തിയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എഎഫ്‌പിയുടെയും അൽ ജസീറയുടെയും ലേഖകരുൾപ്പെടെ നാല് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തത്സമയ വീഡിയോ സിഗ്നൽ നൽകുന്ന തെക്കൻ ലെബനനിലെ റോയിട്ടേഴ്‌സ് സംഘത്തിന്റെ  ഭാഗമായിരുന്നു കൊല്ലപ്പെട്ട ഇസാം അബ്ദുള്ള.  കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമറാമാൻ എലി ബ്രാഖ്യയും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറും പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നുവെന്ന് അല്‍ ജസീറയും സ്ഥിരീകരിച്ചു.

ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍  ആറ് മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ സയീദ് അല്‍ തവീല്‍, മുഹമ്മദ് സുബ്, ഹിഷാം അല്‍ന്‍വാജ എന്നിവരാണ് കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe