ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവ് കെയർ ദിന റാലി നടത്തി

news image
Jan 15, 2024, 11:24 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി നഗരസഭ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവ് കെയർ ദിന റാലി നടത്തി. ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ, കൗൺസിലർ സുജല ചെത്തിൽ, മെഡിക്കൽ ഓഫീസർ  ഡോ : എസ്  സുനിത  , എച്ച് എം.സി മെമ്പർമാരായ പി.എൻ അനിൽകുമാർ സബീഷ് കുന്നങ്ങോത്ത് , പി.കുഞ്ഞാമു , ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. മിനി,  സുമേഷ് ,  ഭാവന ,  നിഷിജാകുമാരി, എ ജിഷ , ആരോഗ്യ പ്രവർത്തകർ പാലിയേറ്റിവ് വളണ്ടിയർമാർ, കുഞ്ഞാലി മരക്കാർ ഹയർസെക്കണ്ടറി സ്കൂളിലേ എന്‍ എസ് എസ് , ജെ ആര്‍ സി , സ്കൌട്ട്  ആന്‍റ് ഗൈഡ്സ്   വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ചെയർമാൻ പാലിയേറ്റിവ് ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe