ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

news image
Jun 1, 2026, 8:26 am GMT+0000 payyolionline.in

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് അടക്കമുള്ള പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്.
കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിന് എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ഇതിനിടെയാണ് സംഭവം. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്കൂളിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകരോട് പൊലീസ് പറഞ്ഞു. തുടർന്ന് തർക്കമാവുകയായിരുന്നു. ഇതിനെ തുർന്നാണ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത് എന്നാണ് പൊലീസിൻറെ വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe