എസ്എംഎ ബാധിതരായ കുട്ടികൾക്കായുള്ള ധനസഹായം 40 കോടിയിലേക്ക് അടുക്കുന്നു; ഇനി വേണ്ടത് 10 കോടി

news image
Nov 29, 2026, 10:48 am GMT+0000 payyolionline.in

കോഴിക്കോട്: മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള ധനസമാഹരണം 40 കോടി പിന്നിട്ടു. മൂന്നു കുട്ടികൾക്കും കൂടി 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്.ഒരാഴ്ചക്കുള്ളിൽ 10 കോടി രൂപ കൂടി സമാഹരിക്കണം. കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ കുട്ടികളുടെ ചികിത്സക്കാണ് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തിലേറെയായി നടക്കുന്ന ധനസമാഹരണത്തിലൂടെ 40 കോടി രൂപ സമാഹരിച്ചു. ബാക്കി തുകയും ജനകീയമായി സമാഹരിക്കാം എന്നാണ് പ്രതീക്ഷ.ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്കാണ് അപൂർവ ജനിതക രോഗം പിടിപെട്ടത്. രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി നൽകിയാൽ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലർത്തുന്ന അരുണിന് ഈ ഭീമമായ തുക ഒറ്റയ്ക്ക് സമാഹരിക്കുക അസാധ്യമാണ്. നിലവിൽ പ്രതിമാസം വലിയ തുക ചിലവഴിച്ചുള്ള തുള്ളിമരുന്നുകൾ നൽകിയാണ് കുഞ്ഞുങ്ങളുടെ അവസ്ഥ മോശമാകാതെ നോക്കുന്നത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണം കേവലം ഒരു ഗ്രാമത്തിന്റെ മാത്രം പോരാട്ടമല്ല, മറിച്ച് കേരളത്തിന്റെ തന്നെ ഒന്നാകെയുള്ള അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.

അക്കൗണ്ട് വിവരങ്ങൾ:

Account Name: ARUN P D
Account Number: 21360100162505
Bank: ഫെഡറൽ ബാങ്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe