പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, അറസ്റ്റിലായ കരുളായി സ്വദേശി നേരത്തെയും നിരവധി കേസുകളിൽ പ്രതി

news image
Nov 20, 2026, 7:56 am GMT+0000 payyolionline.in

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം കരുളായി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറക്കൽ വീട്ടിൽ അജ്മൽ മോൻ (31) ആണ് പൊലീസിൻറെ പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജ്മൽ മോൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൂക്കോട്ടുംപാടം, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി മണൽക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും കൂടാതെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ മുൻകാല കേസുകളെക്കുറിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ അജ്മൽ മോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe