ജീവനക്കാരിയോട് മോശമായി പെരുമാറി; കൊച്ചിയിലെ ഡോ. ജോൺസനെതിരെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പരാതി

news image
Nov 13, 2026, 1:08 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ ഡോ. ജോൺസൺ കെ വർഗീസിനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി. മോശമായി പെരുമാറിയെന്നായിരുന്നു ആശുപത്രി ജീവനക്കാരിയുടെ പരാതി. പത്തനംതിട്ടയിലെ ആശുപത്രിയിൽ നിന്ന് ഇൻഫോപാർക്ക് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ ഗുരുതരമായ വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. ഡോക്ടർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി എന്ന് പരാതി ഉയർന്നിരുന്നു. പിന്നാലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

കൊച്ചിയിലെ ആശുപത്രിയിൽ നിന്നും ഡോക്ടർക്കെതിരെ സമാപന പരാതി ഉയർന്നിരുന്നു. ഈ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടികാണിച്ചാകും ജോസൺ വർഗീസിന്റെ മുൻകൂർ ജാമ്യപേക്ഷയെ പോലീസ് എതിർക്കുക. മൊബൈൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ കാര്യങ്ങളും കോടതിയെ അറിയിക്കും. കേസ് കെട്ടിച്ചമച്ചത് എന്ന വാദമാണ് ഡോക്ടർ ഉന്നയിച്ചിട്ടുള്ളത്. 17-ാം തിയതിയാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe