കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ യുവ നടി അതുല്യ ചന്ദ്രൻ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ

news image
Nov 5, 2026, 1:37 pm GMT+0000 payyolionline.in

കൊച്ചി: യുവഡോക്ടറെ മർദിച്ച കേസിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രൻ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ. ചികിത്സ വേണമെന്ന പേരിൽ ഡോക്ടറെ വിളിച്ചുവരുത്തിയാണ് ഡോക്ടറെ ക്രൂരമായി മർദിച്ച് മൂന്ന് ലക്ഷം രൂപ വലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നത്.

ഈ മാസം രണ്ടാം തിയതി സന്ധ്യയ്ക്കാണ് വൈറ്റില പൊന്നുരുന്നിയിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. കവർച്ച മാത്രമാണോ കൃത്യത്തിനുള്ള പ്രേരണ എന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നുവരികയാണ്. രണ്ടാം തീയതി അതുല്യയുടെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. ശേഷം ക്രൂരമായി മർദിച്ചു. 12 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ പലരും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് സൂചനയുണ്ട്. മർദനത്തിന് ശേഷം ഡോക്ടറോട് പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതുല്യയ്‌ക്കൊപ്പം നടൻ ബിബിൻ പെരുമ്പള്ളിയുമുണ്ടായിരുന്നു. പ്രതികളെ കടവന്ത്ര പൊലീസ് ഉടൻ കോടതിയിൽ ഹാജരാക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe