കൊയിലാണ്ടിയിൽ ഇന്ന് രാവിലെ മുതൽ  ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടുന്ന വഴികൾ അറിയാം

news image
Nov 3, 2026, 2:12 am GMT+0000 payyolionline.in

കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.പൊതുജനങ്ങളുടെയും യാത്രക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് നാദാപുരം റോഡ് വഴി തിരിഞ്ഞ് പേരാമ്പ്ര വഴിയാണ് കോഴിക്കോട്ടേക്ക് പോകേണ്ടത്.

കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ദേശീയപാതയിൽ നിർത്തിയിടണം. അല്ലെങ്കിൽ അത്തോളി കുനിയിൽക്കടവ് വഴി തിരിഞ്ഞ് ഉള്ളിയേരി – പേരാമ്പ്ര വഴി വടകരയിലേക്ക് പോകാവുന്നതാണ്.  ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിലൂടെ വലിയ വാഹനങ്ങൾ  കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe