കോഴിക്കോട്: വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 872 ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു മിഠായികൾ ഒളിപ്പിച്ചിരുന്നത്. ഉത്തർപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് മിഠായി എത്തിച്ചതെന്നും കോഴിക്കോട്ട് വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് കൊണ്ടുവന്നതെന്നും എക്സൈസ് പറഞ്ഞു.
കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ; കൊണ്ടുവന്നത് വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാൻ
Oct 28, 2026, 7:46 am GMT+0000
payyolionline.in
ചേരാനല്ലൂർ ബെൻസ് അപകടം: 17 കാരൻറെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക ..
അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12 ന്, പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ
