തിക്കോടി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കാനത്തിൽ ജമീല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺ കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷീബ പി.സി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ‘ഗാന്ധിയം പുരസ്കാർ 2026’ നേടിയതുമായ ഹർഷാദ് ഇ.സി.യെ ആദരിച്ചു. സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പൽ ഇൻ-ചാർജ് ഷൈമ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പയ്യന പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗം ശോഭ കിഴക്കൻ കുളങ്ങര, എം.പി.ടി.എ. പ്രസിഡന്റ് ഷജീറ, പി.ടി.എ. വൈസ് പ്രസിഡന്റ് വേണു വെണ്ണാടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഖാലിദ് ടി., പൂർവ്വ അധ്യാപക കൂട്ടായ്മ പ്രതിനിധി രവീന്ദ്രൻ മാസ്റ്റർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ നിഷ വി., വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജനാർദ്ദനൻ, ജയചന്ദ്രൻ തെക്കും കുറ്റിയിൽ, ബഷീർ മേലടി, ഗിരീഷ്, രവീന്ദ്രൻ പിലാച്ചേരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് സ്മിത കെ. ചടങ്ങിന് നന്ദിയും അറിയിച്ചു.
