പയ്യോളി: പയ്യോളി നെല്യേരി മാണിക്കോത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മണിയൂർ പന്തല്ലൂർ പീടിക പറമ്പത്ത് രജീഷ് ആണ് മരിച്ചത്. ഭാര്യ അമൃത, മകൻ പ്രഫുൽദേവ് എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പയ്യോളിയിൽ നിന്ന് കീഴൂർ ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവേ നെല്യേരി മാണിക്കോത്തുവെച്ച് വാഹനം നിയന്ത്രണം വിട്ട് വഴിയരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പുലർച്ചെ പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ പയ്യോളി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് പയ്യോളി എസ്.ഐ ജയദാസന്റെ നേതൃത്വത്തിൽ പോലീസെത്തി ഇവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കും മുഖത്തിനും മാരകമായി പരിക്കേറ്റ രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അമൃതയും മകൻ പ്രഫുൽദേവും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പയ്യോളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശി മരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്
Oct 21, 2026, 6:36 am GMT+0000
payyolionline.in
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജ ..
സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; മദീനയിലും കിഴക്കൻ പ്രവിശ്യയിലും അഞ്ച് ഡ് ..
