കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

news image
Oct 20, 2026, 12:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ അനുരൂപ്. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു. മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ ഇയാൾക്ക് ഏറെ നാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിന്റെ പേരിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe