കൊയിലാണ്ടി: ഏജന്റുമാരുടെ കമ്മീഷൻ വെട്ടിച്ചുരുക്കുന്നതിനും ഏജൻസി മേഖലയെ ദോഷകരമായി ബാധിക്കുന്ന കരിനിയമങ്ങൾക്കുമെതിരെ ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് മുന്നിലാണ് ധർണ സമരം നടത്തിയത്.
സമരം സംഘടനയുടെ ഡിവിഷൻ ജനറൽ സെക്രട്ടറി കെ. ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മണി പുനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരൻ സ്വാഗതവും എം.കെ. ത്യാഗരാജൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ എം.വി. അജയകുമാർ, ജി. രാജേഷ് ബാബു, കെ. കൃഷ്ണൻ, കെ.കെ. വസന്ത, വി.സി. വിജയൻ, വിലാസിനി പി., രമ സി.കെ., രേഖ കെ., സജീഷ് എൻ.പി., പി.പി. ജയരാജൻ, അജിത സി.പി., കെ.കെ. വത്സരാജ്, വി.പി. സുധീഷ് കുമാർ, കെ. വിമല, സി.എം. പ്രമീള, ബാബുരാജ് ടി.പി. എന്നിവർ സംസാരിച്ചു.
