ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ച നിലയിൽ 

news image
Oct 11, 2026, 2:17 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു. ഏകദേശം ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു വൈകിട്ട് 5:45-ഓടെയായിരുന്നു അപകടം.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്തുള്ള ട്രാക്കിലാണ് അപകടം നടന്നത്. ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ഇവർക്കുമേൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe