പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

news image
Sep 30, 2026, 4:01 pm GMT+0000 payyolionline.in

പയ്യോളി: കോഴിക്കോട് നാലാംഗേറ്റിന് സമീപം പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് മിനിഇൻ്റെസ്ട്രിയൽ  റോഡിന് സമീപം വാണിപുരയ്ക്കൽ അബ്ദുൾ ഖാദർ(65)ആണ് മരിച്ചത്. ബുധൻ രാവിലെ യോടെയായിരുന്നു സംഭവം.ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷംമൃതദേഹംപോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്ക ൽ കോളേജ് ആശുപത്രി മോർച്ചറിയിലേ ക്ക് മാറ്റി. സംസ്കാരം വ്യാഴം ഉച്ചയോടെ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ  : റംല. മക്കൾ: ആസിഫ്, മാജിദ, വാജിദ്. മരുമക്കൾ: ഷാഫി (ചെരണ്ടത്തൂർ), ഹസ്ന, ആയിഷ. സഹോദരങ്ങൾ: അസ്സയിനാർ, അബ്ദുറഹിമാൻ, മമ്മദ്, ആയിശു, സുബൈദ, കുഞ്ഞബ്ദുള്ള, അസീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe