‘ജിത്തു ശല്യപ്പെടുത്തുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു, കൊല പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതോടെ’

news image
Sep 30, 2026, 6:23 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട മാരാമണ്‍ റിസോര്‍ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് പ്രതി ജിത്തു. കൊല്ലപ്പെട്ട ദിന്‍ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് കത്തിയുമായി ജിത്തു റിസോര്‍ട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

 

ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിന്‍ഷ പിതാവിനെ അറിയിച്ചിരുന്നു എന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകള്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതിന് ശേഷം ആണ് പിതാവ് ഇക്കാര്യം തന്നോട് പറഞ്ഞത്. ജിത്തു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്ന വിവരം താന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും പിതൃസഹോദരന്‍ പ്രതികരിച്ചു.

 

കേസില്‍ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെ ദിന്‍ഷ അവധിക്കായി വീട്ടിലേക്ക് വരാനിരിക്കെയായിരുന്നു ക്രൂര കൊലപാതകം. ദിന്‍ഷയും ജിത്തുവും തമ്മില്‍ മാസങ്ങളായി പരിചയം ഉണ്ടായിരുന്നു. ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിനോട് ചേര്‍ന്നായിരുന്നു ദിന്‍ഷ ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനെത്തിയത്. ഇതായിരുന്നു പരിചയത്തിന്റെ തുടക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe