കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ ജിം ട്രെയ്നർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദ് ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ സ്വകാര്യ വില്ലയിലെത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം എലത്തൂർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
