തിക്കോടി: അടുത്തിടെ അന്തരിച്ച മുൻ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രേമ ബാലകൃഷ്ണന്റെ അനുസ്മരണ യോഗം മഹിളാ കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷീബ പി.സി. നിർവ്വഹിച്ചു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിഷ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. അംഗം രത്നവല്ലി ടീച്ചർ, കെ.ടി. വിനോദൻ, തിക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജയേന്ദ്രൻ തെക്കേക്കുറ്റി, കെ.പി. രമേശൻ, രമ ചെറുകുറ്റി, വാസു മാസ്റ്റർ, കെ.ടി. സിന്ധു, ഷീന രാമകൃഷ്ണൻ, ടി. ഗിരീഷ് കുമാർ, ബിനു കാരോളി എന്നിവർ സംസാരിച്ചു. പ്രസീത ആളങ്ങാരി നന്ദി രേഖപ്പെടുത്തി.
