പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു; അഷ്ടമിരോഹിണി ആഘോഷങ്ങൾ സെപ്റ്റംബർ 4 വരെ

news image
Sep 1, 2026, 11:42 am GMT+0000 payyolionline.in

പള്ളിക്കര: നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വർണ്ണാഭമായ രുഗ്മിണി സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു. കിഴൂർ ഭഗവതി – ഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നൈവാരണി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ക്ഷേത്രം വനിതാവേദിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും അരങ്ങേറി.
സെപ്റ്റംബർ 1ന് വൈകുന്നേരം 6 മണിക്ക് സർവൈശ്വര്യവിളക്കുപൂജ, സെപ്റ്റംബർ 2ന് പ്രശസ്ത പിന്നണി ഗായിക റിജി ആരിയാസ് നയിക്കുന്ന ഗാനമേള (സൂര്യ ഇവന്റ്സ്), സെപ്റ്റംബർ 3ന് വിവിധ ക്ഷേത്ര മാതൃസമിതികൾ അവതരിപ്പിക്കുന്ന കോൽക്കളി, കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 4-ന് അഷ്ടമിരോഹിണി ദിനത്തിൽ വിശേഷാൽ ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ രാവിലെ 8:00-ന് കുമാരി ശിവഗംഗ നാഗരാജ് അവതരിപ്പിക്കുന്ന സോപാനസംഗീതം, 8:30-ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന, പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5:30-ന് കാഴ്ചശീവേലിയും രാത്രി 7:00-ന് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും നടക്കും. രാത്രി 8:00-ന് പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും കോമഡി സ്കിറ്റും അരങ്ങേറും. അഷ്ടമിരോഹിണി ആഘോഷങ്ങളോടെ യജ്ഞ പരിപാടികൾക്ക് സമാപനമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe