ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി കോഴിക്കോട്ട് പിടിയിൽ

news image
Aug 30, 2026, 12:07 pm GMT+0000 payyolionline.in

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശി മിനോതി സർദാറിനെ (35) ആണ് റെയിൽവേ പോലീസും ആർ.പി.എഫും (RPF) ചേർന്ന് അറസ്റ്റ് ചെയ്തത്.

ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയിൽവേ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe