കുറ്റ്യാടി: പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി (75) ആണ് പുഴയിലെ മുക്കണ്ണം കുഴിയിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം.
പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് നാരായണി മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
