മേപ്പയ്യൂർ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചങ്ങരംവെള്ളി തുയ്യത്ത് ഉന്തിൽ പൊതുജനങ്ങൾക്കായി നിർമിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു. ‘ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്’ നിർമിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പ്രദേശത്തെ മുതിർന്ന പൗരൻ കെ.ടി.സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. രാവിലെ 8 മണിക്ക് ദേശീയപതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി.എം. മോഹനൻ, നിഷാദ് ചാലിൽ, അൻസാബ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഒപ്പം ട്രസ്റ്റ് അംഗങ്ങളും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ബസ് സ്റ്റോപ്പ് സമർപ്പണത്തിന്റെയും ഭാഗമായി നാട്ടുകാർക്കും യാത്രക്കാർക്കുമായി പായസ വിതരണവും നടത്തി.
സ്വാതന്ത്ര്യദിനത്തിൽ ചങ്ങരംവെള്ളിക്ക് പുതിയ ബസ് സ്റ്റോപ്പ് സമർപ്പിച്ച് ‘ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്’
Aug 15, 2026, 1:08 pm GMT+0000
payyolionline.in
