മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കോഴിക്കോട് സൈബർ പോലീസ് കേസെടുത്തു

news image
Aug 6, 2026, 4:08 am GMT+0000 payyolionline.in

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ‘നിതിൻ കക്കേടത്ത്’ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെ കോഴിക്കോട് സൈബർ പോലീസ് കേസെടുത്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറുകയായിരുന്നു.

​പൊതുസമൂഹത്തിൽ കലഹവും ലഹളയും സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രതി സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്കുവെച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഐ.പി.സി, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​നിലവിൽ പ്രസ്തുത ഫേസ്ബുക്ക് ഐഡിയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാജ ഐഡിയാണോ ഇതെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പോലീസ് ഫേസ്ബുക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe