ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

news image
Jul 18, 2026, 1:45 pm GMT+0000 payyolionline.in

എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാർത്തിക് ആര്യനും. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എആർഎം എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി നേടി. ആനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടി.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകൻ. മെയ്യഴകനിലെ സൗണ്ട് മിക്‌സിങ് എൻജിനീയർ സുരേൻ ജി പ്രത്യേക ജൂറി പരാമർശം നേടി.

2024 ൽ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകൾക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ഫീച്ചർ ചിത്രങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe