കൊയിലാണ്ടി: കീഴരിയൂർ വില്ലേജിൽ സർവേ ഫീൽഡ് ജോലിക്കിടെ എന്യൂമറേറ്ററായ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു. കീഴരിയൂർ വില്ലേജിലെ 0620 ബ്ലോക്ക് എന്യൂമറേറ്ററായ ഹഫീദ ടീച്ചർക്കാണ് ജോലിക്കിടെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കടിയേറ്റ ഉടൻ തന്നെ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കീഴരിയൂരിൽ ഫീൽഡ് സർവേയ്ക്കിടെ എന്യൂമറേറ്ററായ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു
Jul 16, 2026, 8:57 am GMT+0000
payyolionline.in
