എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി.

news image
Jun 29, 2026, 5:38 am GMT+0000 payyolionline.in

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ ‘ഖബർ’ എന്ന നോവലാണ് ചർച്ചയ്ക്ക് വിധേയമാക്കിയത്.

ലൈബ്രറി വനിതാ വേദി പ്രസിഡന്റ് കെ.കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകയും റിട്ടയേർഡ് അധ്യാപികയുമായ സി. ഭവാനി പുസ്തകാവതരണം നടത്തി. ചടങ്ങിൽ അശ്വിൻ എസ്.ആർ., നയന എൻ.എം., ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, ലൈബ്രേറിയൻ ടി.എം. ഷീജ, കെ. ജയന്തി, കെ.എം. ബാലകൃഷ്ണൻ, കെ. അനിഷ, ശബ്ന രാജൻ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe