പേരാമ്പ്രയിൽ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

news image
Jun 24, 2026, 12:20 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര ചേനോളിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. കൽപ്പത്തൂർ കുറുക്കയിൽ മീത്തൽ വിജയൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ചേനോളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തേങ്ങ പറിക്കുന്നതിനായി തെങ്ങിൽ കയറിയതായിരുന്നു വിജയൻ. ജോലിയിലേർപ്പെട്ടിരിക്കെ പെട്ടെന്ന് തെങ്ങിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ കമലയാണ് വിജയന്റെ ഭാര്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe