തച്ചൻകുന്ന്: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ തച്ചൻകുന്ന് എം.എസ്.എഫ്. ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തച്ചൻകുന്ന് ശാഖാ പ്രസിഡന്റ് പി.വി. മുഹമ്മദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ കെ.ടി. സിന്ധു അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. സംസ്ഥാന ഭാരവാഹി അഡ്വ. ഹസനുൽ ബന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി. എം.എസ്.എഫ്. നേതാവ് റിൻഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നസ്വിൻ നന്ദി രേഖപ്പെടുത്തി.

