കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഒറ്റക്ക് വാട്സാപ് വഴി ഫോർവേഡ് ചെയ്തത് 200 പേർക്കെന്ന് വിവരം. വ്യാജ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവരും കേസിൽ പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. നിർമിച്ചത് ആരെന്ന് കണ്ടെത്താൻ ആയില്ല. ആരുടെ എങ്കിലും നിർദേശം ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. ജിതിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. ഇന്ന് തന്നെ അപേക്ഷ നൽകും. ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം. ഫോൺ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കിട്ടി. ഇത് വെച്ചായിരിക്കും ചോദ്യം ചെയ്യൽ പുരോഗമിക്കുക.
കേസിൽ അറസ്റ്റിലായ ഡി വൈഎഫ് ഐ നേതാവ് ജിതിൻ ഭാസ്കറിനായി എസ് ഐ ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ കണ്ടെത്താൻ ശ്രമം. ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ നീക്കം
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് 200 പേർക്ക്, പങ്കുവെച്ചവരും പ്രതിയാകും
Jun 17, 2026, 6:39 am GMT+0000
payyolionline.in
വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു; രോഗബാധിതൻ നാട്ടിലേക്ക് ..
കാഫിർ സ്ക്രീൻഷോട്ട്:’സിപിഐഎം കമ്മ്യൂണൽ പോയിസനാവാൻ പാടില്ലായിരുന്നു,വടക ..
