വടകരയിൽ കനത്ത മഴ; പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പത്തിലേറെ കടകളിൽ വെള്ളം കയറി

news image
Jun 9, 2026, 1:07 pm GMT+0000 payyolionline.in

വടകര: നഗരത്തിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘ഓൾഡ് അൽമ’ ബിൽഡിംഗിന്റെ താഴത്തെ നിലയിലെ പത്തിലേറെ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. മെഡിക്കൽ ഷോപ്പ്, ഒപ്റ്റിക്കൽസ് (കണ്ണടക്കട), മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള നിരവധി കടകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ കച്ചവടക്കാർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമുണ്ടായി.

നഗരത്തിലെ ഓവുചാലുകളിലൂടെ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മഴ ശക്തമാകുമ്പോൾ വെള്ളത്തിന്റെ അളവ് കൂടുകയും ഓടകളിൽ നിന്ന് വെള്ളം തിരിച്ച് റോഡിലേക്കും കടകളിലേക്കും ഒഴുകിയെത്തുകയുമാണ്. ഈ ഓടകളുടെ അശാസ്ത്രീയതയും തടസ്സങ്ങളും ചൂണ്ടിക്കാട്ടി പലതവണ വടകര നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ ഫലപ്രദമായ നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

മുൻകാലങ്ങളിൽ എത്ര കനത്ത മഴ പെയ്താലും ഈ കെട്ടിടത്തിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ദേശീയപാത നവീകരണ പ്രവൃത്തികൾ ആരംഭിച്ചതിന് ശേഷമാണ് കെട്ടിടത്തിനുള്ളിലേക്ക് വെള്ളം കയറുന്ന ദുരവസ്ഥ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe