വിസ്ഡം മദ്രസ പ്രവേശനോദ്ഘാടനം: കോഴിക്കോട് നോർത്ത് ജില്ലാതല ഉദ്ഘാടനം നടന്നു

news image
May 20, 2026, 3:14 pm GMT+0000 payyolionline.in

പയ്യോളി: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസകളുടെ പുതിയ അധ്യയന വർഷത്തെ കോഴിക്കോട് നോർത്ത് ജില്ലാതല പ്രവേശനോദ്ഘാടനം നടന്നു. നന്തി അൽ ഹിക്മ ഹോളിഡേ മദ്രസയിൽ വെച്ച് നടന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ഷാനിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്‌ഡം സ്‌റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സെയ്ഫുള്ള അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടോത്ത്, വാർഡ് മെമ്പർ അനസ് ആയടത്തിൽ, വിസ്‌ഡം മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദലി, വിസ്‌ഡം സ്‌റ്റുഡന്റ്‌സ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹീൻ തുറയൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രവേശനോദ്ഘാടന ചടങ്ങുകൾക്ക് ശേഷം മദ്രസ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. മദ്രസ പ്രിൻസിപ്പൽ മുജാഹിദ് അൽ ഹികമി സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഹമ്മദ് യൂസഫ് അൻവരി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe