മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി (HMC) കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.പി.ടി (BPT) അല്ലെങ്കിൽ എം.പി.ടി (MPT) ആണ് നിശ്ചിത യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 13 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
