കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാറിന് ഉജ്ജ്വല വിജയം

news image
May 4, 2026, 10:41 am GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. 18 റൗണ്ടുകളും പൂർത്തിയായപ്പോൾ 79,913 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. 12,070 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം മണ്ഡലത്തിൽ നേടിയത്.
എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസൻ 67,843 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ 23,545 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe