വടകര നിലനിർത്തി കെ.കെ. രമ; മണ്ഡലത്തിൽ യുഡിഎഫിന് വിജയം

news image
May 4, 2026, 9:50 am GMT+0000 payyolionline.in

വടകര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെ.കെ. രമയ്ക്ക് ഉജ്ജ്വല വിജയം. വോട്ടെണ്ണലിൽ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ കെ.കെ. രമ, 70,117 വോട്ടുകൾ നേടിയാണ് മണ്ഡലത്തിൽ വിജയം ഉറപ്പിച്ചത്. 49.24 ശതമാനം വോട്ട് വിഹിതത്തോടെ മണ്ഡലത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കാൻ അവർക്ക് സാധിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്കരൻ 55,255 വോട്ടുകൾ (38.8%) നേടി രണ്ടാമതെത്തി. എൻഡിഎ സ്ഥാനാർത്ഥി കെ. ദിലീപ് 14,295 വോട്ടുകൾ (10.04%) നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവന്നതോടെ വടകരയിൽ യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe