കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാൻ ഗ്യാസ് അടുപ്പിൽ നിന്ന് തീ കൊളുത്തി; നൈറ്റിയിൽ തീപിടിച്ച് യുവതി മരിച്ചു

news image
Apr 24, 2026, 9:43 am GMT+0000 payyolionline.in

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഭർത്താവ് എബിസൺ. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe